Site iconSite icon Janayugom Online

അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകും; ഉക്രെയിന് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ്

ഉക്രെയിൻ നടത്തുന്ന ആക്രമണങ്ങൾക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ലാദമിർ പുടിൻ. റഷ്യക്കെതിരെ ഉക്രെയ്ൻ വ്യോമാക്രമണം കടുപ്പിക്കുന്നതിനിടെയാണ് പുടിന്റെ പ്രതികരണം. ആണവായുധ ശേഷിയുള്ള രാജ്യങ്ങളുടെ പിന്തുണയോടെ ഉക്രെയ്ൻ ആക്രമണങ്ങൾ തുടർന്നാൽ നിയമങ്ങൾ മാറ്റാൻ റഷ്യ നിർബന്ധിതമാകും. സ്വന്തം ആണവശേഷി ഉപയോഗിക്കാൻ തയാറെടുക്കുമെന്നും പുടിൻ പറഞ്ഞു. ആണവായുധശേഷിയില്ലാത്ത ഉക്രെയ്ന് ആണവായുധങ്ങളുടെ ശേഖരമുള്ള യു എസ് അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയുണ്ട്. 

നേരത്തെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് ഉക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി യു എസിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച നടത്തിയ യു എസ് സന്ദർശനത്തിനിടെ പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സെലൻസ്കി ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ വർഷം നിരവധി തവണ റഷ്യയിലെ ഭൂവിഭാഗങ്ങളെ ലക്ഷ്യമിട്ട് ഉക്രെയ്ൻ മിസൈലുകൾ അയച്ചിരുന്നു. തങ്ങളുടെ സ്‌റ്റോം ഷാഡോ എന്ന മിസൈല്‍ റഷ്യയ്ക്കു മേല്‍ പ്രയോഗിക്കാന്‍ കഴിഞ്ഞയാഴ്ച യു കെ അനുമതി നല്‍കിയെന്ന റിപ്പോർട്ടും പുറത്ത് വന്നിരുന്നു. 

Exit mobile version