തൃശ്ശൂർ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിൻ്റെ പ്രതികാരത്തിൽ യുവാവ് ഓയില്‍ ഗോൗണിന് തീവെച്ചു. മുണ്ടൂരിലാണ് സംഭവം. വേളക്കോട് ഇൻഡസ്ട്രിയൽ ഏരിയയിലെ ഗൾഫ് പെട്രോ കെമിക്കൽസ് ഓയിൽ കമ്പനിക്കാണ് മുൻ ജീവനക്കാരൻ തീവെച്ചത്. സംഭവത്തിൽ കമ്പനിയിലെ മുൻ ജീവനക്കാരനായ ടിറ്റൊ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ജോലിയിൽ നിന്നും പിരിച്ചുവിട്ട ദേഷ്യത്തിലാണ് തീവെച്ചതെന്ന് ടിറ്റോ പൊലീസിന് മൊഴി നൽകി. ഇന്ന് പുലർച്ചെ 3:30 ഓടെയാണ് തീപിടിത്തം സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
ജോലിയിൽ നിന്നും പിരിച്ചുവിട്ടത്തില്‍ പ്രതികാരം; യുവാവ് ഓയില്‍ ഗോഡൌണിന് തീവെച്ചു

