Site iconSite icon Janayugom Online

കുവൈറ്റില്‍ 30 മലയാളി യുവതികളെ അറബിക്ക് വിറ്റെന്ന് വെളിപ്പെടുത്തൽ

soldsold

ജോലിക്കെന്ന പേരിൽ കുവൈറ്റില്‍ മലയാളി പെൺകുട്ടികളെ എത്തിച്ച് അറബികള്‍ക്ക് കൈമാറിയ സംഭവത്തിൽ ഒന്നാം പ്രതിയുടെ കുറ്റസമ്മതം. ഗൾഫിൽ ഒളിവിലുള്ള ഒന്നാം പ്രതി മജീദ് നടത്തിയ വെളിപ്പെടുത്തലുകളാണ് ഞെട്ടിക്കുന്ന സംഭവങ്ങളിലേക്ക് വെളിച്ചം വീശിയത്.
മജീദിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മജീദ് തന്നെയാണ് മനുഷ്യക്കടത്തിന്റെ ആസൂത്രകനെന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്. ഇതുവരെ 30 മലയാളി യുവതികളെ അജുവഴി കുവൈത്തിൽ എത്തിച്ച് അറബികള്‍ക്ക് കൈമാറിയതായി മജീദ് വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ ആസൂത്രകൻ കേസിലെ രണ്ടാംപ്രതിയും പത്തനംതിട്ട സ്വദേശിയുമായ അജുമോനാണെന്നും മജീദ് പറയുന്നു. 

താൻ കുവൈറ്റ് റിക്രൂട്ടിങ് കമ്പനിയിലെ വെറുമൊരു ഡ്രൈവർ മാത്രമാണെന്നും അറബി പറയുന്നതിന് അനുസരിച്ച് പണം അയച്ചുകൊടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് ഈ വീഡിയോയിലൂടെ മജീദ് വെളിപ്പെടുത്തുന്നത്. കേരളത്തിൽ നിന്ന് ഓരോ യുവതിയും അറബിയുടെ കയ്യിലെത്തുമ്പോൾ ഒന്നരലക്ഷമാണ് അജുവിന് കമ്മിഷനായി ലഭിക്കുകയെന്നും പുറത്തുവിട്ട വീഡിയോയിൽ മജീദ് പറയുന്നു.
അതേസമയം മജീദിന്റെ വിശദീകരണം പൊലീസ് തള്ളി. യുവതികളെ കുവൈറ്റിലെത്തിക്കുന്നതിന് പിന്നിൽ മജീദ് തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചുപറയുന്നു. ഇയാളുടെ സഹായിയായ കോഴിക്കോട് സ്വദേശിയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. അറസ്റ്റിലായ രണ്ടാം പ്രതി അജുമോൻ രവിപുരത്ത് ‘ഗോൾഡൻ വിയ’ എന്ന സ്ഥാപനം നടത്തിയിരുന്നു.
ഈ സ്ഥാപനത്തിന്റെ മാനേജരായി പ്രവർത്തിച്ച കൊല്ലം സ്വദേശി ആനന്ദിനെതിരെയും സൗത്ത് പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Reveal­ing that 30 Malay­ali girls were sold to Arabs in Kuwait

You may like this video also

Exit mobile version