കുരങ്ങന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതികാരമായി 250ഓളം നായ്ക്കുട്ടികളെ കുരങ്ങൻമാർ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. നായ്ക്കുട്ടികളെ പിടികൂടിയ ശേഷം ഉയർന്ന കെട്ടിടത്തിന്റെയും മരത്തിന്റെയും മുകളിലെത്തിച്ച് എറിഞ്ഞുകൊല്ലുകയായിരുന്നു. ഒരു മാസത്തിനിടെയാണ് ഇത്രയധികം നായകുട്ടികളെ കൊന്നത്.
കുരങ്ങൻ കുഞ്ഞിനെ നായ്ക്കൾചേർന്ന് കടിച്ചുകീറി കൊന്നതാണ് പ്രതികാരത്തിന് കാരണം. മജൽഗാവ്, ലാവൽ ഗ്രാമങ്ങളിലാണ് കുരങ്ങൻമാരുടെ ആക്രമണം വ്യാപകം. ഇരുഗ്രാമങ്ങളിലും നായ്ക്കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതായും ഇതോടെ കുട്ടികളുടെ നേർക്കാണ് കുരങ്ങൻമാരുടെ ആക്രമണമെന്നും പ്രദേശവാസികൾ പറയുന്നു.
നായ്കുട്ടിയുമായി പോകുന്ന ഒരു കുരങ്ങന്റെ ചിത്രവും പുറത്തുവന്നിരുന്നു. നായ്ക്കളെ രക്ഷപ്പെടുത്താൻ ചിലർ ശ്രമിച്ചതായും എന്നാൽ അവർക്കും കുരങ്ങൻമാരുടെ ആക്രമണത്തിൽ പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു.
english summary; Revenge for killing his own child; The monkeys killed about 250 puppies.
you may also like this video;