Site iconSite icon Janayugom Online

സി ജെ റോയിയുടെ മരണത്തിന് ഉത്തരവാദി ആദായ വകുപ്പ്; ആരോപണവുമായി കുടുംബം

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ മരണത്തിന് ഉത്തരവാദി ആദായ വകുപ്പ് ഉദ്യോഗസ്ഥരാണെന്ന ആരോപണവുമായി കുടുംബം. റോയ് മരിച്ചിട്ടും ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടര്‍ന്നുവെന്നും ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് റോയ് ജീവനൊടുക്കിയതെന്നും സഹോദരന്‍ ബാബു റോയ് ആരോപിച്ചു.

ആദായ വകുപ്പ് അഡീഷണല്‍ കമ്മിഷണര്‍ കൃഷ്ണപ്രസാദാണ് റോയിയുടെ മരണത്തിന് ഉത്തരവാദി. മൂന്ന് ദിവസമായി റോയിയെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയായിരുന്നു. ഇത് റോയ്‌യെ മാനസികമായി തളര്‍ത്തിയെന്നും സഹോദരൻ പറഞ്ഞു. 

Exit mobile version