Site iconSite icon Janayugom Online

റവന്യൂ ജില്ലാ സ്കൂൾ കായികോത്സവം; കൗമാര കായിക മേളക്ക് ഇന്ന് കൊടുമണ്ണിൽ ആവേശം പകരും

പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കായിക മേള ഇന്നുമുതല്‍ 16വരെ കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും. ഇന്ന് രാവിലെ 9 മണിക്ക് കൊടുമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരൻ പതാക ഉയർത്തും ജില്ലാ സ്പോർട്സ്കൗൺസിൽ പ്രസിഡന്റ് അനിൽകുമാർ കെ മാർച്ച് പാസ്റ്റ് സലൂട്ട് സ്വിക്കരിക്കും. 10 മണിക്ക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയംഗോപകുമാറിന്റെ അധ്യക്ഷതയിൽ കൂടുന്നഉദ്ഘാടന സമ്മേളനംആരോഗ്യ ശിശുക്ഷേമ വനിതാ വികസന മന്ത്രിവീണാ ജോർജ്ജ് ഉദ്ഘാടനം നിർവ്വഹിക്കും മുഖ്യപ്രഭാഷണം പ്രമോദ് നാരായൺ എം എൽ എ നടത്തും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന പ്രഭ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരൻ, സാമൂഹിക രാഷ്ടിയ ജനപ്ര തിനിധി തുടങ്ങിയവർ ആശംസകൾ ആർപ്പിക്കും 16 ന് വൈകിട്ട് നടക്കുന്ന സമാപന സമ്മളനം ആന്റോ ആന്റണി ഉദ്ഘാടനം ചെയ്യും കോന്നി എം എൽ എ ജനീഷ് കുമാർ അധ്യക്ഷത വഹിക്കും മാത്യം റ്റി തോമസ് തുടങ്ങിയവർ പങ്കെടുക്കും.

Exit mobile version