പറവൂരിൽ മത്സ്യത്തൊഴിലാളി സജീവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. വിഷയത്തിൽ ഏഴ് ദിവസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ ഉടൻ തീരുമാനമുണ്ടാക്കും. മുൻഗണനാ ക്രമത്തിലായിരിക്കും നടപടികൾ പൂർത്തിയാക്കുക. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും റവന്യു മന്ത്രി കൂട്ടിച്ചേർത്തു.
സജീവന്റെ ആത്മഹത്യ നിർഭാഗ്യകരമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്ക് പറഞ്ഞു. സജീവിന്റെ അപേക്ഷയിൽ കാലതാമസം ഉണ്ടായിട്ടില്ല. വേണ്ട രീതിയിൽ പരിഗണിച്ചിരുന്നു. സജീവിന്റെ ആദ്യ അപേക്ഷയിൽ ഒക്ടോബറിന് ശേഷം തുടർ നടപടികൾ ഉണ്ടായിട്ടില്ല. സജീവൻ ഡിസംബറിൽ നൽകിയ പുതിയ അപേക്ഷ ഇതുവരെ പരിഗണിക്കാൻ സാധിച്ചിട്ടില്ല. ഉദ്യോഗസ്ഥർ മോശമായി പെരുമാറുകയോ കൈക്കൂലി ആവശ്യപ്പെടുകയോ ചെയ്തതായി കണ്ടെത്തിയില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
സജീവന്റെ മരണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കുടുംബം. ഉദ്യോഗസ്ഥർക്കെതിരെ സജീവിന്റെ കുടുംബം രംഗത്തുവന്നിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കുടുംബം പറഞ്ഞു.
മാല്യങ്കര കോയിക്കൽ സജീവനെ (57)യാണ് വ്യാഴാഴ്ച രാവിലെ പുരയിടത്തിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടുന്നതിനായി വില്ലേജ് ഓഫീസ് മുതൽ ആർഡിഒ ഓഫീസ് വരെ ഒന്നര വർഷം കയറിയിറങ്ങിയിട്ടും തരംമാറ്റി കിട്ടാത്തതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് ബന്ധുകളുടെ പറയുന്നത്.
english summary; Revenue Minister K Rajan has said that stern action will be taken against the culprits in the suicide of Sajeevan in Paravur
you may also like this video;