കൈക്കൂലി വാങ്ങിയ പണം വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥൻ. മധ്യപ്രദേശിലെ കട്നി എന്ന സ്ഥലത്താണ് സംഭവം. ലോകായുക്തയുടെ സ്പെഷല്‍ പൊലീസ് സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥന്‍ കൈക്കൂലിയായി വാങ്ങിയ പണം ചവച്ചരച്ച് കഴിച്ചത്. ഗജേന്ദ്ര സിങ് എന്ന ഉദ്യോഗസ്ഥനാണ് പിടിക്കപ്പെടും എന്ന് മനസിലായതോടെ നോട്ടുകള്‍ വിഴുങ്ങിയത്.
ഭൂമി സംബന്ധിയായ പ്രശ്നവുമായി എത്തിയ ചന്ദന്‍ സിങ് ലോധി എന്ന കര്‍ഷകനോട് അയ്യായിരം രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. പണം നല്‍കാന്‍ ഇല്ലാതിരുന്ന കര്‍ഷകന്‍ ജബല്‍പൂരിലെ ലോകായുക്ത ഓഫീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് ലോകായുക്ത അംഗങ്ങള്‍ ബില്‍ഹരിയിലെ ഓഫീസിലെത്തി ഗജേന്ദ്ര സിംഗിനെ കയ്യോടെ പിടികൂടുകയായിരുന്നു. തന്‍റെ സ്വകാര്യ ഓഫീസില്‍ വച്ച് 4500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഇയാളെ പിടികൂടുകയായിരുന്നു. എന്നാല്‍ ലോകായുക്ത ഓഫീസര്‍മാരാണ് എന്ന് തിരിച്ചറിഞ്ഞതോടെ ഇയാള്‍ പണം വായിലിട്ട് ചവച്ചു.
എന്നാല്‍ ഉദ്യോഗസ്ഥര്‍ ഗജേന്ദ്ര സിങിനെ ആശുപത്രിയിലെത്തിച്ച് പള്‍പ്പ് രൂപത്തില്‍ പണം പുറത്തെടുക്കുകയായിരുന്നു. കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടക്കുകയാണെന്നും തുടര്‍ നടപടികള്‍ ഉറപ്പാക്കുമെന്നും സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് എസ് പി സഞ്ജയ് സാഹു വിശദമാക്കി.
In a bizarre incident, a Patwari chewed-swallowed Rs 4500 cash taken as bribe from a farmer on seeing team of anti-corruption sleuths rush to nab him with the bribe money in MP’s Katni district on Monday. @NewIndianXpress@TheMornStandard@santwana99@Shahid_Faridi_ pic.twitter.com/5lfNoF3PwN
— Anuraag Singh (@anuraag_niebpl) July 24, 2023
English Summary: Revenue Official Swallows Rs 5,000 Bribe Money After Spotting Lokayukta Cops In Katni
You may also like this video