Site iconSite icon Janayugom Online

റവന്യൂ ഇ‑സാക്ഷരത ജനകീയ മുന്നേറ്റമാക്കണം: റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസ്സോസിയേഷന്‍

‘മാറാം കാലത്തിനൊപ്പം’ എന്ന മുദ്രാവാക്യവുമായി റവന്യു ഇ ‑സാക്ഷരത സദസ്സ് കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ കളക്ട്രേറ്റിനു മുന്നിൽ സംഘടിപ്പിച്ചു. അടിമുടി ആധുനികവൽക്കരിക്കപ്പെട്ട വകുപ്പിലെ ഓൺലൈൻ സേവനങ്ങൾ ഇന്ന് ഒരു മൊബൈൽ ആപ്ലിക്കേഷൻ വഴി ജനങ്ങളിലേക്ക് എത്തുന്നു. വകുപ്പ് വഴി സ്വീകരിക്കപ്പെടുന്ന എല്ലാ നികുതികളും ഇന്ന് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു.

എന്നാൽ അതിപ്പോഴും ജനങ്ങളിലേക്ക് എത്താത്ത ഒരു സാഹചര്യത്തിൽ സമ്പൂർണ്ണ റവന്യു ഡിജിറ്റൽ സാക്ഷരത റവന്യു വകുപ്പ് ഒരു നയമായി തന്നെ സ്വീകരിച്ച പശ്ചാത്തലത്തിലാണ് വകുപ്പിലെ ഏറ്റവും വലിയ സംഘടനയായ കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ ഡിജിറ്റൽ സാക്ഷരത സദസ്സ് സംഘടിപ്പിച്ചത്. ആലപ്പുഴ കളക്ട്രേറ്റിന് മുൻവശം നടന്ന റവന്യൂ ഇ‑സാക്ഷരത സദസ്സ് കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസ്സിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.

ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മറ്റിയംഗം വി എസ് സൂരജ്, ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സി സുരേഷ്, ജില്ലാ സെക്രട്ടറി എം അനിൽകുമാർ, വി ഡി അബു, വി തങ്കച്ചൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ഷഹീർ ഷറീഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ ജി ഐബു സ്വാഗതവും സ്മിത ആനന്ദ് നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: Rev­enue should make e‑literacy a mass move­ment: Rev­enue Depart­ment Staff Association

Exit mobile version