Site iconSite icon Janayugom Online

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുക; ജോയിന്റ് കൗണ്‍സില്‍ സെക്രട്ടേറിയറ്റ്-ജില്ലാ മാര്‍ച്ചുകള്‍ നടത്തി

സർക്കാർ ജീവനക്കാരുടെ സേവന‑വേതന വ്യവസ്ഥകളിൽ സമഗ്രമായ മാറ്റം വരുത്തുവാൻ കഴിയും വിധം പന്ത്രണ്ടാം ശമ്പളപരിഷ്ക്കരണം നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ജോയിന്റ് കൗണ്‍സില്‍ സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാർച്ച് നടത്തി. സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന മാര്‍ച്ച് ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കെ പി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. നടപ്പിലാക്കേണ്ട കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണം അനന്തമായി നീണ്ടു പോകുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ഇടക്കാലാശ്വാസം അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. 

എറണാകുളം ജില്ലയില്‍ ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ് സജീവും കോഴിക്കോട് സംസ്ഥാന ട്രഷറര്‍ എം എസ് സുഗൈതകുമാരിയും തൃശൂരില്‍ വൈസ്‌ചെയര്‍പേഴ്‌സണ്‍ വി വി ഹാപ്പിയും ആലപ്പുഴയില്‍ വൈസ്‌ചെയര്‍മാന്‍ ആര്‍ രമേശും മലപ്പുറത്ത് വൈസ്‌ചെയര്‍മാന്‍ വി സി ജയപ്രകാശും പാലക്കാട് സംസ്ഥാന സെക്രട്ടറി കെ മുകുന്ദനും കാസര്‍കോട് സംസ്ഥാന സെക്രട്ടറി നരേഷ്‌കുമാര്‍ കുന്നിയൂരും ഇടുക്കിയില്‍ സംസ്ഥാന സെക്രട്ടറി ഡി ബിനിലും കൊല്ലത്ത് പി ശ്രീകുമാറും പത്തനംതിട്ടയില്‍ എ ഗ്രേഷ്യസും കോട്ടയത്ത് എം സി ഗംഗാധരനും വയനാടില്‍ രാകേഷ്‌മോഹനും കണ്ണൂരില്‍ എന്‍ കൃഷ്ണകുമാറും ഉദ്ഘാടനം ചെയ്തു. 

Exit mobile version