Site icon Janayugom Online

തെലങ്കാനയിൽ നിന്നും അരി, മുളക് എന്നിവ ലഭ്യമാക്കും: മന്ത്രി ജി ആർ അനിൽ

കേരളത്തിന് ആവശ്യമായ അരി, മുളക് എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നത് സംമ്പന്ധിച്ച് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ തെലങ്കാന ഭക്ഷ്യ പൊതുവിതരണ മന്ത്രി ഉത്തംകുമാർ റെഡ്ഡിയുമായി ഹൈദരാബാദിൽ വച്ച് ചർച്ച നടത്തി. കേരളത്തിന് പ്രിയപ്പെട്ട ഇനം അരിയും മുളകും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ തെലങ്കാന സർക്കാർ തയ്യാറാണെന്ന് മന്ത്രി ഉത്തംകുമാര്‍ റെഡ്ഡി ചർച്ചയിൽ അറിയിച്ചു. 

വില സംബന്ധിച്ച അന്തിമതീരുമാനം വരും ദിവസങ്ങളിൽ സപ്ലൈകോ ഉദ്യോഗസ്ഥരും തെലങ്കാന ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ നടക്കുന്ന ചർച്ചയിലൂടെ തീരുമാനിക്കും. അരിയുടേയും മുളകിന്റേയും ഗുണനിലവാരം ഉറപ്പുവരുത്തിയായിരിക്കും തുടർ നടപടികൾ സ്വീകരിക്കുന്നതെന്നും മന്ത്രി ജി ആർ അനിൽ അറിയിച്ചു. കേരളത്തിൽ അരി വിലയിലെ വർധനവ് തടയുന്നതിന് ഇതുവഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചയിൽ സിവിൽ സപ്ലൈസ് കമ്മിഷണർ ഡോ. ഡി സജിത് ബാബു ഐഎഎസ്, തെലങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് കമ്മിഷണർ ആന്റ് പ്രിൻസിപ്പൽ സെക്രട്ടറി ഡി എസ് ചൗഹാൻ ഐപിഎസ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. 

Eng­lish Summary:Rice, chill­ies to be made avail­able from Telan­gana: Min­is­ter GR Anil
You may also like this video

Exit mobile version