Site iconSite icon Janayugom Online

ക്ഷേമപെൻഷനും മറ്റ് ആനുകൂല്യങ്ങളും ജനങ്ങളുടെ അവകാശം; എം എം മണിയുടേത് കരുതലില്ലാതെ നടത്തിയ പ്രസ്താവനയെന്നും എം എ ബേബി

ക്ഷേമപെൻഷനും മറ്റ് ആനുകൂല്യങ്ങളും ജനങ്ങളുടെ അവകാശമാണെന്നും എം എം മണിയുടേത് കരുതലില്ലാതെ നടത്തിയ പ്രസ്താവനയെന്നും സിപിഐ (എം) ജനറൽ സെക്രട്ടറി എം എ ബേബി. ക്ഷേമപെൻഷനും മറ്റ് ആനുകൂല്യങ്ങളും ഒരു സർക്കാർ കൊടുക്കുന്ന ഔദാര്യമല്ല. അതിന് നിരക്കാത്ത തരത്തിലുള്ള അഭിപ്രായപ്രകടനം എം എം മണിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് പിശകാണ്.

അദ്ദേഹം അത് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും പാർട്ടി അംഗീകരിക്കുന്ന പ്രസ്താവനയല്ലിതെന്നും എം എ ബേബി പറഞ്ഞു. സാധാരണ ഗതിയിൽ പാർട്ടി നടത്തുന്ന വിലയിരുത്തലുകൾ ശരിയായി വരികയോ ശരിയോട് വളരെ അടുത്തു വരികയോ ചെയ്യും. ഇത്തവണ ശരിയിൽ നിന്ന് വളരെ അകലെയായിരുന്നു. അതെങ്ങനെ സംഭവിച്ചു എന്ന കാര്യമടക്കം പാർട്ടി എന്ന നിലയിലും എൽഡിഎഫ് എന്ന നിലയിലും നന്നായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Exit mobile version