Site iconSite icon Janayugom Online

മൊറോക്കോയ്ക്കെതിരായ തോൽവി; ബെൽജിയത്തിൽ കലാപം

ഖത്തർ ലോകകപ്പിൽ മൊറോക്കോയ്ക്കെതിരെ പരാജയപ്പെട്ടതിനു പിന്നാലെ ബെൽജിയത്തിൽ കലാപം. ബെല്‍ജിയം ഫുട്ബോള്‍ ആരാധകരാണ് ബെൽജിയം തലസ്ഥാനമായ ബ്രസൽസ് ഉൾപ്പെടെ വിവിധ നഗരങ്ങളിൽ പ്രതിഷേധം നടത്തിയത്. നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിഞ്ഞു.

നിരവധി വാഹനങ്ങളും ഇവർ അഗ്നിക്കിരയാക്കി. ഇവരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. നിരവധി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ബെൽജിയത്തെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മൊറോക്കോ വീഴ്ത്തിയത്.

Eng­lish Sum­ma­ry: Riots In Brus­sels Over Bel­gium’s World Cup Loss To Morocco
You may also like this video

Exit mobile version