കൊടുംകുറ്റവാളി റിപ്പർ ജയാനന്ദൻ പരോളിൽ പുറത്തിറങ്ങി. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജയാനന്ദന്റെ ഭാര്യയുടെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി രണ്ട് ദിവസത്തെ പരോൾ അനുവദിച്ചത്. പൊലീസ് അകമ്പടിയിലാകും വിവാഹത്തിൽ പങ്കെടുക്കുക.
ഇന്ന് രാവിലെയാണ് മാള പൊയ്യയിലെ വീട്ടിലേക്ക് ജയാനന്ദനെ കൊണ്ടുപോയത്. മാള പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷമായിരുന്നു വീട്ടിലേക്ക് കൊണ്ടുപോയത്. ഇരട്ടക്കൊലക്കേസ് ഉൾപ്പെടെ വിവിധ കൊലക്കേസുകളിൽ പ്രതിയാണു ജയാനന്ദൻ.
English Summary: Ripper Jayanandan released on parole
You may also like this video

