Site iconSite icon Janayugom Online

ഋഷഭ് പന്തിന്റെ ആരോഗ്യനില തൃപ്തികരം: പ്ലാസ്റ്റിക് സര്‍ജറി വിജകരമെന്ന് ആശുപത്രി അധികൃതര്‍

pantpant

കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നെറ്റിയില്‍ വെള്ളിയാഴ്ച നടത്തിയ പ്ലാസ്റ്റിക് സര്‍ജറി വിജയകരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

അതിനിടെ പന്തിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് ആരാധകരോട് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അണുബാധയ്ക്ക് സാധ്യത ഉള്ളതിനാലാണ് ആശുപത്രിയില്‍ സന്ദര്‍ശിക്കരുതെന്ന് ആവശ്യപ്പെട്ടതെന്നും ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ ഡയറക്ടര്‍ ശ്യാം ശര്‍മ്മ പറഞ്ഞു.
വെള്ളിയാഴ്ച ഡൽഹിയിൽ നിന്ന് റൂർക്കിയിലേക്ക് മടങ്ങുന്നതിനിടെ ഹമ്മദ്പൂർ ഝാലിന് സമീപം റൂർക്കിയുടെ നർസൻ അതിർത്തിയിൽ വെച്ച് കാർ ഡിവൈഡറിൽ ഇടിച്ചാണ് പന്തിന് ഗുരുതരമായ അപകടമുണ്ടായത്.

പന്ത് അസ്ഥിരോഗ വിദഗ്ധരുടെയും പ്ലാസ്റ്റിക് സർജന്റെയും നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. പരിശോധിച്ച ശേഷം വിശദമായ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കും. അതിനുശേഷം ഞങ്ങൾ തുടർനടപടികൾ സ്വീകരിക്കും,” ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റൽ ഡോ. ആശിഷ് യാഗ്നിക് പറഞ്ഞു. 

Eng­lish Sum­ma­ry: Rishabh Pan­t’s health con­di­tion is sat­is­fac­to­ry: Hos­pi­tal offi­cials say plas­tic surgery failed

You may also like this video

Exit mobile version