Site iconSite icon Janayugom Online

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി റിഷി സുനക് ഇന്ന് അധികാരമേല്‍ക്കും

റിഷി സുനക് ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേല്‍ക്കും. ഇതാദ്യമായാണ് ഇന്ത്യന്‍ വംശജന്‍ ഈ പദവിയിലെത്തുന്നത്്. 193 എംപിമാരുടെ പിന്തുണയാണ് റിഷി സുനകിനുള്ളത്. മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. 26 എംപിമാരുടെ പിന്തുണയായണ് പെന്നി മോര്‍ഡന്റ് നേടിയത്. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മത്സരത്തില്‍ നിന്നു നേരത്തെ പിന്മാറിയിരുന്നു.

പഞ്ചാബില്‍ വേരുകളുള്ള ഇന്ത്യന്‍ ഡോക്ടറുടെ മകനായി 1980ല്‍ ഹാംപ്ഷയറിലെ സതാംപ്ടണിലാണ് റിഷി സുനക് ജനിച്ചത്. റിഷി സുനക് 2009ലാണ് ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ എന്‍ആര്‍ നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷതയെ വിവാഹം കഴിക്കുന്നത്. 2015ല്‍ യോര്‍ക്ക്ഷയറിലെ റിച്ച്‌മോണ്ടില്‍നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട റിഷി സുനക് ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ധനമന്ത്രിയായി നിയമിക്കപ്പെട്ടത്.

നാല്‍പ്പത്തി രണ്ടാം വയസിലാണ് റിഷി സുനക് യു കെ പ്രധാനമന്ത്രി കസേരയില്‍ എത്തുന്നത്. സാമ്പത്തിക രംഗം പ്രതിസന്ധിയിലായ ബ്രിട്ടനെ നയിക്കുകയെന്ന ദുഷ്‌കരമായ ദൗത്യമാണ് ഇന്ത്യന്‍ വംശജന് മുന്നിലുള്ളത്.

Eng­lish sum­ma­ry; Rishi Sunak will take office as British Prime Min­is­ter today

You may also like this video;

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ലിസ് ട്രസ് | WORLD AT AGLANCE
Exit mobile version