പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവിനെതിരെ സിപിഐ നേതൃത്വത്തിൽ പാലമേൽ മാമൂട് പെട്രോൾ പമ്പിലേക്ക് സൈക്കിൾ ഉരുട്ടി പ്രതിഷേധിച്ചു. പ്രതിഷേധ ധർണ്ണ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കെ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു.
എം ജി ശരത് ചന്ദ്രൻ, നൗഷാദ് എ അസീസ്, എസ് അരുൺ, സുഭാഷ് മംഗലശ്ശേരി, ഷാജി ചാമാവിള, ജി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. പാലമേൽ വടക്ക് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നൂറനാട് പെട്രൂൾ പമ്പിനു മുന്നിൽ നടന്ന പ്രതിഷേധം സി പി ഐ മണ്ഡലം അസിസ്റ്റന്റ്.സെക്രട്ടറി ബാലനുണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. കെ ജി സദാശിവൻ അധ്യക്ഷത വഹിച്ചു. വെളുത്ത കുഞ്ഞ്, അജി, മഹിന്ദ്രദാസ്, ഉത്തമൻ എന്നിവർ നേതൃത്വം നൽകി.