Site iconSite icon Janayugom Online

വേൾഡ് എക്സ്പോ 2030ന് റിയാദ് വേദിയാകും; സൗദി പ്രതിനിധി സംഘത്തിന് എക്സ്പോയുടെ പതാക കൈമാറി

വേൾഡ് എക്സ്പോ 2030ന് റിയാദ് വേദിയാകും. പാരിസിൽ നടന്ന ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്സ്പോസിഷൻസിന്റെ ജനറൽ അസംബ്ലി യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. സൗദി പ്രതിനിധി സംഘത്തിന് എക്സ്പോയുടെ പതാക കൈമാറി. രാജ്യാന്തര എക്സ്പോ ചരിത്രത്തിൽ പൂർണ്ണ റജിസ്ട്രേഷൻ ഫയൽ നിശ്ചിത സമയപരിധിയുടെ പകുതിക്കുള്ളിൽ വിജയകരമായി സമർപ്പിക്കുന്ന ആദ്യ നഗരമാണ് റിയാദ്. 2030 ഒക്ടോബർ ഒന്നു മുതൽ 2031 മാർച്ച് 31 വരെ 60 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ റിയാദിൽ നടക്കുന്ന എക്സ്പോ, 195ൽ അധികം രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ലോകത്തിലെ ഏറ്റവും വലിയ എക്സ്പോകളിൽ ഒന്നായി മാറും. 

Exit mobile version