Site iconSite icon Janayugom Online

റിയാസ് ഖാന്റെ ഭാര്യമാതാവും പ്രമുഖ നടിയുമായ കമല കാമേഷ് അന്തരിച്ചു

പ്രമുഖ നടി കമല കാമേഷ്(72)അന്തരിച്ചു. മലയാളം, തെലുങ്ക്,കന്നഡ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ 11 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. നടന്‍ റിയാസ് ഖാന്റെ ഭാര്യമാതാവാണ്. നടിയും നര്‍ത്തകിയുമായ ഉമ റിയാസ് ഖാനാണ് മകള്‍. ആളൊരുങ്ങി അരങ്ങൊരുങ്ങി, അമൃതം ഗമയ, വീണ്ടും ലിസ, ഉത്സവപിറ്റേന്ന് തുടങ്ങിയ മലയാളം സിനിമകളുടെ ഭാഗമായിരുന്നു. ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത് വീട്ടിലെ വിശേഷം എന്ന തമിഴ് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. 1974ല്‍ സംഗീത സംവിധായകനായ കാമേഷിനെ വിവാഹം ചെയ്തു.1984 കാമേഷ് അന്തരിച്ചു. 

Exit mobile version