Site icon Janayugom Online

ആര്‍ ജെ ഡി നേതാവ് വെടിയേറ്റ് മരിച്ചു

രാഷ്ട്രീയ ജനതാദള്‍ നേതാവ് വിജേന്ദ്ര യാദവ് വെടിയേറ്റ് മരിച്ചു. കാര്‍ഗഹറിന് അടുത്ത് ശനിയാഴ്ചയാണ് സംഭവം. ബൈക്കുകളിലെത്തിയ ആറംഗസംഘമാണ് കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ വിജേന്ദ്ര യാദവിനെ വെടിവച്ചത്. അതേസമയം മുന്‍വൈരാഗ്യമാണ് മരണകാരണമെന്ന് സംശയിക്കുന്നു. തലയിലും കഴുത്തിലുമാണ് വെടിയേറ്റത്. സംഭവ സ്ഥലത്ത് വച്ച് തന്നെ വിജേന്ദ്ര യാദവ് മരിച്ചു. പൊലീസ് സ്‌റ്റേഷനിലേക്ക് മൃതശരീരം മാറ്റിയതായി പൊലീസ് അറിയിച്ചു. അതേസമയം അക്രമസംഭവത്തില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. വിജേന്ദ്ര യാദവിനെതിരെ മുന്‍പും ആക്രമണശ്രമം നടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Eng­lish Summary:RJD leader shot dead
You may also like this video

Exit mobile version