തെരഞ്ഞെടുപ്പുകളില്‍ അടിക്കടി തോല്‍വി മാത്രാം നേരിടുകയാണ് കോണ്‍ഗ്രസ്. ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയതയെ നേരിടാന്‍ കോണ്‍ഗ്രസിനു കഴിയില്ലന്നു തെളിഞ്ഞിരിക്കുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ പോലും കോണ്‍ഗ്രസ് തൂത്തെറിയപ്പെടുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ ബിജെപിയെ നരിടാന്‍ തന്നെയാണ് പ്രാദേശികകക്ഷികളും, മതേതര ജനാധിപത്യകക്ഷികളും തീരുമാനിച്ചിരിക്കുന്നത്. ഇടതുപാര്‍ട്ടികളുടെ ലക്ഷ്യം തന്നെ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കുകയെന്നുള്ളതു തന്നെയാണ്.
പ്രതിപക്ഷ സഖ്യം 2024ല്‍ ബിജെപിയെ നേരിടാന്‍ ആവശ്യമാണെന്ന് പ്രഖ്യാപിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ആര്‍ജെഡി പ്രതിപക്ഷ നിരയെ ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണ് നടത്തുന്നത്. കോണ്‍ഗ്രസിന് ചില ഉപദേശങ്ങളും തേജസ്വി നല്‍കി. കോണ്‍ഗ്രസ് 200 സീറ്റില്‍ ഫോക്കസ് ചെയ്യണമെന്ന് തേജസ്വി പറഞ്ഞു. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന സീറ്റുകളാണ് കോണ്‍ഗ്രസ് തിരഞ്ഞെടുക്കേണ്ടത്. പ്രാദേശിക പാര്‍ട്ടികള്‍ കരുത്തുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് കാര്യങ്ങള്‍ അവര്‍ക്ക് വിട്ടുകൊടുക്കണമെന്നും തേജസ്വി യാദവ് ആവശ്യപ്പെട്ടു.
നേരത്തേ പ്രശാന്ത് കിഷോറും ഇത്തരമൊരു നിര്‍ദ്ദേശം കോണ്‍ഗ്രസിന് മുന്നില്‍ എത്തിച്ചിരിക്കുന്നുവലിയൊരു പ്ലാറ്റ്‌ഫോമില്‍ എല്ലാ പ്രതിപക്ഷ കക്ഷികളും പരസ്പരം ഒന്നിക്കണം. അതിലൂടെ വേണം ബിജെപിയെ നേരിടാന്‍. 2024ല്‍ ബിജെപിയെ നേരിടാന്‍ സഖ്യമുണ്ടാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ആ സഖ്യത്തിന്റെ നെടുംതൂണ്‍ കോണ്‍ഗ്രസായിരിക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ ഒരു കാര്യം സൂചിപ്പിക്കുന്നു. കോണ്‍ഗ്രസ് ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ശ്രമിക്കണം. മത്സരിക്കുന്ന സീറ്റില്‍ പകുതിയെങ്കിലും ജയിക്കാന്‍ അവര്‍ ശ്രമിക്കണം. ദേശീയ തലത്തില്‍ ഒറ്റക്കെട്ടായുള്ളള സഖ്യം ആവശ്യമാണ്. കോണ്‍ഗ്രസ് ചില വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാവണം.
പ്രാദേശിക പാര്‍ട്ടികള്‍ക്ക് കരുത്തുള്ള ഇടങ്ങളില്‍ അവര്‍ക്ക് വഴിമാറി കൊടുക്കണം. പ്രാദേശിക പാര്‍ട്ടികള്‍ക്ക് ബിജെപിയെ വീഴ്ത്താനാവുമെന്നും തേജസ്വി പറഞ്ഞു. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക് വരുന്നത് നല്ല കാര്യമാണ്. പ്രൊഫഷണലുകളെയും മാര്‍ക്കറ്റിംഗ് ഏജന്‍സികളെയും ഒപ്പം കൂട്ടുന്നത് കൊണ്ട് തിരഞ്ഞെടുപ്പ് വിജയിക്കാന്‍ സാധിക്കും. എന്നാല്‍ ജനകീയ നേതാക്കളായ ലാലു പ്രസാദ്, ശരത് പവാര്‍, നിതീഷ് കുമാര്‍, മുലായം സിംഗ്, ചൗധരി ചരണ്‍ സിംഗ്, ഷിബു സോറന്‍ എന്നിവരെ ഉണ്ടാക്കാന്‍ ഒരു ഏജന്‍സിക്കോ വ്യക്തിക്കോ സാധ്യമല്ല. ഡാറ്റാ മാനേജ്‌മെന്റ് കൊണ്ട് വിലയിരുത്തല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധ്യമാണ്. തിരഞ്ഞെടുപ്പ് പ്രചാരണം സൂക്ഷ്മ തലത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.
എന്നാല്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ ഇല്ലെങ്കില്‍, ബൂത്ത് തലത്തില്‍ തന്നെ ദുര്‍ബലമായാല്‍ ഒരു പാര്‍ട്ടിക്കും തിരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്നും തേജസ്വി വ്യക്തമാക്കി. അതേസമയം കിഷോറിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരണോ, അതോ കിഷോറിന്റെ റോള്‍ തീരുമാനിക്കുന്നതോ കോണ്‍ഗ്രസ് അവരുടെ താല്‍പര്യം അനുസരിച്ച് ചെയ്യണമെന്ന് തേജസ്വി പറഞ്ഞു. ബുള്‍ഡോസര്‍ രാഷ്ട്രീയം എന്ന പദം ഒരിക്കലും ഉപയോഗിക്കരുത്. അതിനെ മഹത്വവല്‍ക്കരുതെന്നും തേജസ്വി യാദവ് പറയുന്നു. ന്യൂനപക്ഷങ്ങളുടെയും ദളിതുകളുടെയും ജീവിത മാര്‍ഗം തന്നെ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍.
ഇന്ത്യയെന്ന ആശയത്തെയും, ഭരണഘടനയെയും തകര്‍ത്ത് കൊണ്ടിരിക്കുകയാണെന്നും തേജസ്വി പറഞ്ഞു. മുസ്ലീങ്ങള്‍ക്കെതിരായ വികാരം ആളിക്കത്തിച്ച് ബിജെപിക്ക് വോട്ട് നേടാം. എന്നാല്‍ ഇന്ത്യയുടെ ഭാവിക്ക് അത് ഗുണം ചെയ്യില്ലെന്നും തേജസ്വി പറഞ്ഞു. ആര്‍ജെഡി ഇഫ്താര്‍ ചടങ്ങ് നടത്തിയതും നേരത്തെ വിവാദമായിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം എല്ലാവിധത്തില്‍ ആുകളെയും ഇത്തരത്തില്‍ പങ്കെടുപ്പിക്കും. അത് വിവാദമാക്കേണ്ട കാര്യമില്ല. അതേസമയം ബിജെപിക്കെതിരെ ജയിക്കാന്‍. ചെറുപാര്‍ട്ടികള്‍ക്കാവും. ഏജന്‍സികള്‍ കൊണ്ട് ഇത്രയും വലിയ തിരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ സാധിച്ചേക്കും.
പക്ഷേ നേതാക്കളുണ്ടാവില്ല. ഇഫ്താര്‍ നടത്തുന്നത് രാഷ്ട്രീയ മാറ്റമായി കാണേണ്ടതില്ല. ഇഫ്താറും മകര സംകാന്ത്രിയും രണ്ട് ദശാബ്ദങ്ങളായി ആര്‍ജെഡി നടത്തുന്നുണ്ട്. അതില്‍ എല്ലാ സീനിയര്‍ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുണ്ടെന്നും തേജസ്വി വ്യക്തമാക്കി. തനിക്ക് കോണ്‍ഗ്രസുമായും ഗാന്ധി കുടുംബവുമായും നല്ല ബന്ധമാണ് ഉള്ളത്. ഇത് ബിജെപിക്കെതിരെയുള്ള സഖ്യത്തിന് സഹായകരമായിട്ടുണ്ടെന്നും തേജസ്വി വ്യക്തമാക്കി. അതേസമയം തേജസ്വിയുടെ നിര്‍ദേശം കോണ്‍ഗ്രസ് സ്വീകരിക്കാന്‍ സാധ്യതയില്ലെന്നു പരക്കെ അഭിപ്രായം ശക്തമാണ്
English Summary:RJD leader Tejaswiadav advises Congress
You may also like this video: