കൊച്ചി പാലാരിവട്ടം ചക്കരപ്പറമ്പില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കൊച്ചി പാലാരിവട്ടം ബൈപാസില്‍ രാവിലെ ആറരയോടെയാണ് സംഭവം. രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍പ്പെട്ടാണ് അപകടമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
നിർത്തിയിട്ടിരുന്ന ബസിലേക്ക് മറ്റൊരു കെഎസ്ആർടിസി സ്കാനിയ ബസ് വന്നിടിക്കുകയായിരുന്നു. ബൈക്ക് ഈ ബസുകൾക്കിടയിൽ പെടുകയായിരുന്നുവെന്നാണ് വിവരം.
ഫയർഫോഴ്സെത്തിയാണ് ബസിനടിയിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്തത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
English Summary:
Road accident at Chakkaraparambil: A tragic end for bikers
You may also like this video: