Site iconSite icon Janayugom Online

കണ്ണൂരില്‍ റോഡപകടം: മുത്തച്ഛനും കൊച്ചുമകനും ദാരുണാന്ത്യം

കണ്ണൂര്‍ നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ മുത്തച്ഛനും കൊച്ചുമകനും ദാരുണാന്ത്യം. നഗരത്തിന് സമീപം പള്ളിക്കുളത്താണ് അപകടമുണ്ടായത്. പള്ളിക്കുളം സ്വദേശി മഹേഷ് ബാബു, മകളുടെ മകൻ ആഗ്നേയ് (7) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയുടെ ചക്രം ഇരുവരുടെയും ദേഹത്തുകൂടി കയറി ഇറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. രണ്ടുപേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. അപകടത്തിനുശേഷം ലോറി ഡ്രൈവർ കടന്നുകളഞ്ഞു. മൃതദേഹങ്ങൾ കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Road acci­dent in Kan­nur: Grand­fa­ther and grand­son have a bad end

You may like this video also

Exit mobile version