കഴിഞ്ഞ വര്‍ഷം രാജ്യത്ത് 1,68,491 പേര്‍ റോഡപകടങ്ങളില്‍ മരിച്ചു. 4,61,312 അപകടങ്ങളാണ് രാജ്യത്തുണ്ടായത്. 4,43,366 പേര്‍ക്ക് പരിക്കേറ്റു. റോഡപകടങ്ങളില്‍ ഓരോ മണിക്കൂറിലും 19 മരണം സംഭവിക്കുന്നതായും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ റോഡപകടങ്ങള്‍ ‑2022 എന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് റോഡപകടങ്ങളുടെ എണ്ണത്തില്‍ 11.9 ശതമാനവും മരിക്കുന്നവരുടെ എണ്ണത്തില്‍ 9.4, പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ 15.3 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.
32.9 ശതമാനം അപകടങ്ങളും എക്സ്പ്രസ് വേ ഉള്‍പ്പെടെയുള്ള ദേശീയപാതകളിലാണ് നടന്നത്. 23.1 ശതമാനം സംസ്ഥാന ഹൈവേകളിലും ബാക്കിയുള്ള 43.9 ശതമാനം മറ്റ് റോഡുകളിലുമാണ് നടന്നതെന്ന് റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ഹൈവേ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റോഡപകടങ്ങളില്‍ മരിച്ചവരില്‍ 66.5 ശതമാനം പേരും 18–45 വയസിനിടയിലുള്ളവരാണ്. 18–60 ഇടയിലുള്ളവരാണ് 83.4 ശതമാനം പേരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗ്രാമീണ മേഖലയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളെന്നതാണ് മറ്റൊരു പ്രത്യേകത, 68 ശതമാനം. നഗരമേഖലകളിലാണ് ബാക്കി 32 ശതമാനം മരണങ്ങള്‍ നടന്നത്. സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ റോഡപകടങ്ങളില്‍ ജീവന്‍ വെടിഞ്ഞത് ഉത്തര്‍പ്രദേശിലാണ്. 13.4 ശതമാനമാണ് ഇവിടുത്തെ നിരക്ക്. രണ്ടാം സ്ഥാനം തമിഴ‌്നാടിനാണ്, 10.6.
English Summary: Road accidents: 19 deaths every hour
You may also like this video