ശോചനീയാവസ്ഥയിലായിരുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ പ്രധാന റോഡായ കോര്‍ത്തശ്ശേരി റോഡ് എം.എല്‍.എ.യുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് 19 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മാണം ആരംഭിച്ചു. നിര്‍മ്മാണോത്ഘാടനം പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. നിര്‍വഹിച്ചു. കോര്‍ത്തശ്ശേരി ക്ഷേത്രോത്സവത്തിനു മുന്‍പ് തന്നെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് എം.എല്‍.എ. പറഞ്ഞു. നാലരമീറ്റര്‍ വീതിയില്‍ അരകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ്, നിരപ്പുയര്‍ത്തി ചെയ്യുന്നതിന് നിര്‍മ്മിതി കേന്ദ്രത്തെ യാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.