Site iconSite icon Janayugom Online

വഴിക്കടവ് സംഭവം; രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നു : എം വി ഗോവിന്ദന്‍

വഴിക്കടവിലെ അപകടത്തില്‍ രാഷ്ട്രീയ ഗൂഢാലോചന പരിശോധിക്കണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ആസൂത്രിതമായി ഒരു പ്രദേശത്ത് നടന്നുവന്ന നിയമവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഭവം നടന്ന ഉടൻ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. പിന്നിൽ ഗൂഢാലോചന സംഘമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ പ്രതിഷേധം സ്വാഭാവികമല്ല. എന്തും ചെയ്യാൻ മടിയില്ലാത്ത സെറ്റാണ് യുഡിഫ്.

കർഷകരുടെ പ്രശ്നവുമായി ബന്ധപ്പെട്ട വിഷയമല്ല. തികച്ചും ദൗർഭാഗ്യകരമായ സംഭവത്തെ രാഷ്ട്രീയ വത്കരിക്കാൻ ശ്രമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.കെഎസ്ഇബി ലൈനിൽ നിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിക്കുകയായിരുന്നു. പന്നികളെ കൊല്ലാൻ സ്ഥിരമായി നടത്തുന്ന ഒരു കുറ്റകൃത്യമാണ് ഉണ്ടായത്. ഉത്തരവാദിയായ ആളെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്, അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയുടെ ഫോൺകോൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.

Exit mobile version