ദക്ഷിണേന്ത്യയിലും ബംഗാളിലും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈനികവും രാഷ്ട്രീയവുമായ ആധിപത്യം ഉറപ്പിക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ച ക്രൂരനായ ബ്രിട്ടീഷ് സൈനിക മേധാവിയായിരുന്നു മേജർ ജനറൽ റോബർട്ട് ക്ലൈവ് (1725–1774). വാറൻ ഹേസ്റ്റിങ്സിനോടൊപ്പം ബ്രിട്ടീഷ് ഇന്ത്യയുടെ സ്ഥാപകരിൽ ഒരാളായി ഇദ്ദേഹത്തെയും കണക്കാക്കപ്പെടുന്നു.
പതിനെട്ടാമത്തെ വയസിൽ ഇന്ത്യയിലെത്തി. യുദ്ധവൈവിധ്യം ക്ലൈവിനെ ബ്രിട്ടീഷ് ഇന്ത്യയുടെ ഉന്നത പദവിയിലെത്തിച്ചു. ബ്രിട്ടീഷ് ഭരണത്തിന് ഇന്ത്യയിൽ അടിത്തറയിട്ട 1757ലെ പ്ലാസിയുദ്ധത്തിൽ ബ്രിട്ടൻ ജയിച്ചത് ക്ലൈവിന്റെ ചതിപ്രയോഗങ്ങളും വഞ്ചനയും കൊണ്ടായിരുന്നു. അവിഹിതമായി ഒരുപാട് സ്വത്തുക്കൾ സമ്പാദിച്ചു. ഇതിന്റെ പേരിൽ ക്ലൈവിനെ ബ്രിട്ടീഷ് പാർലമെന്റ് വിചാരണ ചെയ്ത് ശിക്ഷിച്ചു. പിന്നീട് കുറ്റമുക്തനാക്കപ്പെട്ടെങ്കിലും ഇന്ത്യയിൽ ക്ലൈവിനുണ്ടായ ദുഷ്‌പേര് സ്വന്തം രാജ്യത്തിലും അയാൾക്ക് സമാധാനം നൽകിയില്ല. അവസാനം 1774 നവംബർ 22ന് ആത്മഹത്യ ചെയ്യുകയാണുണ്ടായത്. ഏതൊരു ഏകാധിപതിയുടെയും സ്വാഭാവികമായ അന്ത്യം.