Site icon Janayugom Online

ക്രിക്കറ്റിനോട് ബൈ പറഞ്ഞ് ഉത്തപ്പ

ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. വിദേശ ക്രിക്കറ്റ് ലീഗുകളില്‍ കളിക്കാന്‍ താത്പര്യമുണ്ടെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കായി 2006ല്‍ ഇംഗ്ലണ്ടിനെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ ഉത്തപ്പ 2007ലെ ടി20 ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.

ഇന്ത്യക്കായി 46 ഏകദിനങ്ങളില്‍ കളിച്ച ഉത്തപ്പ 934 റണ്‍സ് നേടി. 86 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 13 ടി 20 മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ഉത്തപ്പ 249 റണ്‍സ് നേടിയിട്ടുണ്ട്. 50 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകള്‍ക്കൊപ്പം രണ്ട് തവണ ഐപിഎല്‍ കിരീടം നേടാന്‍ ഉത്തപ്പയ്ക്ക് സാധിച്ചു.

Eng­lish Sum­ma­ry: Robin Uthap­pa has retired from cricket
You may also like this video

Exit mobile version