മോസ്‌കോ ചെസ് ഓപ്പണ്‍ ടൂര്‍ണമെന്റിനിടയില്‍ ഏഴ് വയസുകാരന്റെ കൈവിരലൊടിച്ച് റോബോട്ട്. റോബോട്ടിന്റെ നീക്കം പൂർത്തിയാകും മുൻപ് കുട്ടി കരു നീക്കാൻ തുനിഞ്ഞതാണ് പ്രശ്നമായതെന്ന് റഷ്യൻ ചെസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് സെർജി സ്മാഗിൻ വിശദീകരിച്ചു.
All acquisition that advanced AI will destroy humanity is false. Not the powerful AI or breaching laws of robotics will destroy humanity, but engineers with both left hands :/
On video — a chess robot breaks a kid’s finger at Moscow Chess Open today. pic.twitter.com/bIGIbHztar
— Pavel Osadchuk 👨💻💤 (@xakpc) July 21, 2022
റോബോട്ടും ഏഴു വയസുകാരനായ ക്രിസ്റ്റഫറും തമ്മിലായിരുന്നു മത്സരം. മത്സരത്തില്‍ വെളള കരുക്കള്‍ ഉപയോഗിച്ചാണ് കുട്ടി റോബോട്ടിനെതിരേ കളിച്ചത്. റോബോട്ടിന്റെ നീക്കം പൂര്‍ത്തിയാവുന്നതിനിടയില്‍ കുട്ടി ചെസ് ബോര്‍ഡില്‍ വെളള കരുക്കള്‍ നീക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ റോബോട്ട് ക്രിസ്റ്റഫറിന്റെ കൈയ്ക്കു മുകളിലേക്ക് തന്റെ കയ്യെടുത്തു വയ്ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു.
English Summary: Robot snaps child’s finger during chess match
You may also like this video