Site icon Janayugom Online

കാബൂൾ വിമാനത്താവളത്തിനു നേരെ വീണ്ടും റോക്കറ്റ് ആക്രമണം; 5 റോക്കറ്റുകൾ അമേരിക്ക തകർത്തു

കാബൂൾ വിമാനത്താവളത്തിനു നേരെ വന്ന 5 റോക്കറ്റുകൾ ഉപഗ്രഹവേധ മിസൈൽ ഉപയോഗിച്ച് അമേരിക്ക തകർത്തു. യുഎസ് സഖ്യസേനയുടെ പിന്മാറ്റം ഇന്ന് പൂർത്തിയാകാനിരിക്കെയാണ് ഇന്നലെ ആക്രമണം ഉണ്ടായത്. കാബൂൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും റോക്കറ്റ് ആക്രമണം നടന്നെന്ന് അഫ്ഗാൻ മാധ്യമങ്ങൾ പറഞ്ഞു. 6 റോക്കറ്റുകൾ തൊടുത്തതായി ഭീകരസംഘടനയായ ഐഎസ് അവകാശപ്പെട്ടു.

കാബൂൾ വിമാനത്താവളം ലക്ഷ്യമാക്കി വരികയായിരുന്ന ഐഎസ് – ഖൊറസാൻ (ഐഎസ്–കെ) ഭീകരരുടെ വാഹനം ഡ്രോൺ ആക്രമണത്തിൽ ഞായറാഴ്ച അമേരിക്ക തകർത്തിരുന്നു. ഈ ആക്രമണത്തിൽ 7 നാട്ടുകാർ കൊല്ലപ്പെട്ടതായി താലിബാൻ അറിയിച്ചു. പൗരന്മാർ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിൽ അതീവദുഃഖമുണ്ടെന്ന് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ബിൽ ഉർബൻ പറഞ്ഞു.

Eng­lish sum­ma­ry; Rock­et attack on Kab­ul airport

you may also like this video;

Exit mobile version