ഉക്രെയ്നിലെ എല്‍വിവില്‍ റഷ്യന്‍ സേന നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 35 പേര്‍ മരിച്ചു. 100 ലധികം പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ കിഴക്കൻ ഉക്രെയ്‌നിലെ ക്രാമാറ്റോർസ്ക് നഗരത്തിലെ റയില്‍വേ സ്റ്റേഷനിലാണ് റഷ്യ റോക്കറ്റ് ആക്രമണം നടത്തിയത്.
യുദ്ധഭൂമിയിൽ ഉക്രെയ്നെ നേരിടാനുള്ള ശക്തിയും ധൈര്യവും ഇല്ലാത്തതിനാലാണ് സാധാരണക്കാര്‍ക്കുനേരെ ആക്രമണം നടത്തിയതെന്ന് പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കി പറഞ്ഞു. ആക്രമണസമയത്ത് ഏകദേശം 4,000 പേർ സ്റ്റേഷനിൽ ഉണ്ടായിരുന്നതായി ക്രാമാറ്റോർസ്ക് മേയർ ഒലെക്സാണ്ടർ ഹോഞ്ചരെങ്കോ പറഞ്ഞു.
ഒരു പുതിയ ആക്രമണത്തിനായി റഷ്യൻ സൈന്യം വീണ്ടും സംഘടിക്കുകയാണെന്നും റഷ്യയുടെ അതിർത്തിയായ ഡോൺബാസ് എന്നറിയപ്പെടുന്ന യുക്രെയ്‌നിന്റെ കിഴക്കൻ ഭാഗത്ത് കഴിയുന്നത്ര പ്രദേശം പിടിച്ചെടുക്കാൻ മോസ്കോ പദ്ധതിയിടുന്നുണ്ടെന്നും ഉക്രേനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു.
English Summary: Rocket attack on LV: 35 killed, more than 100 injured
You may like this video also