Site iconSite icon Janayugom Online

ചാരക്കേസിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശി;  റോക്രട്രി ദ നമ്പി ഇഫക്ട്

കോൺഗ്രസ്  രാഷ്ട്രീയത്തിലെ മുടി ചൂടാ മന്നൻ കെ കരുണാകരനെ അരികുവത്കരിച്ച വിവാദമായിരുന്നു ചാരക്കേസ്. സ്വന്തം പാർട്ടിയിൽ പെട്ടവർ കൂടെനിന്ന് കുതിയെന്ന് കരുണാകരൻ തന്നെ തുറന്ന്  പറഞ്ഞു .  ഈ ദ്രോഹികളെ കാലം തിരിച്ചറിയുമെന്ന് കരുണാകരൻ തന്റെ രാജി പ്രഖ്യാപനത്തിലൂടെ പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. രാജി വെച്ചതിന് പുറമേ ഐജിയായ രമൺ ശ്രീവാസ്തവ ആരോപണമുൾമുനയിലായി. നമ്പി നാരായണന്റെ കുടുബം രാജ്യദ്രോഹികളെന്ന നിലയിൽ നാട്ടുകാരുടെ മുഴുവൻ കല്ലേറ് കൊണ്ടു. കാലചക്രം ഉരുളുമ്പോൾ നമ്പി നാരായണൻ കുറ്റവിമുക്തനായി. സംസ്ഥാനം അയാൾക്കായി നഷ്ട്ട പരിഹാരം നൽകി. നീതി വരുമ്പോൾ കരുണാകരൻ ചിത്രത്തിലുണ്ടായില്ല. ഈ സാഹച്ചര്യത്തിലാണ് റോക്രട്രി ദ നമ്പി ഇഫക്ട് എന്ന ചിത്രം ഇറങ്ങുന്നത്. ദീർഘകാലം മുഴുവൻ ജോലികളും പൂർത്തിയാക്കിയ ചിത്രം 2022 ജൂലൈ ഒന്നിന്ന് ലോകമാകെ റിലീസ് ചെയ്യും.

ബോളിവുഡിലും കോളിവുഡിലും സൂപ്പർ സ്റ്റാറായ ആർ. മാധവനാണ് നമ്പി നാരായണനായി എത്തുന്നത്. മാധവൻ തന്നെയാണ് ചിത്രത്തിന്റെ സംവിധാനം, രചന നിർവഹിച്ചിട്ടുള്ളത്. നമ്പി നാരായണന്റെ കഥ പറയു മ്പോഴും സിനിമ നമ്പിയുടെ ജീവിത പശ്ചാത്തലത്തിൽ ഉരുതിരിഞ്ഞ രാഷ്ട്രീയത്തിന്റെ ഉള്ളറകളിലേക്ക് പോവുന്നില്ലെന്ന് ചിത്രതിന്റെ അണിയറ പ്രവർത്തകർ പറയുന്നു. പ്രജേഷ് സെൻ തച്ചാറാക്കിയ  ഓർമ്മകളുടെ ഭ്രമണ പഥം  എന്ന ആന്മകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രമുഖ മലയാളി വ്യവസായി ഡോ: വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ച്ചേഴ്സും ആർ. മാധവന്റെ ട്രൈകളർ ഫിലിംസും ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ27th ഇൻവെസ്‌റ്റ്‌മെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സിനിമ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന വാശിയാണ് കാത്തിരിക്കാൻ തീരുമാനമെടുത്തതെന്ന് ഡോ. വർഗീസ് മൂലൻ പറഞ്ഞു. രാഷ്ട്രീയ ചായ്വ് വ് ഇല്ലാതെ ഒരു ശാസ്ത്രജ്ഞന്റെ ജീവിത കഥ പറയുകയാണ് ചിത്രമെന്ന് കോ-ഡയറക്ടർ പ്രജേഷ് സെൻ പറഞ്ഞു. ഇന്ത്യ, ഫ്രാൻസ്, അമേരിക്ക, കാനഡ, ജോർജിയ, സെർബിയ, റഷ്യാ രാജ്യങ്ങളിലാണ് ചിത്രീകരണം നടന്നത്. ടെയ് ലറിന് ലഭിച്ച വൻ സ്വീകരണം ചിത്രത്തിന് വലിയ സ്വീകാര്യത ഉണ്ടാക്കുമെന്ന പ്രതീക്ഷയാണ് നൽകുന്നതെന്ന് ഡോ: വർഗീസ് മൂലൻ പറഞ്ഞു. ബോളിവുഡ് മെഗാസ്റ്റാർ ഷാരൂഖ് ഖാന്റെ ചിത്രത്തിലുടനീളമുള സാന്നിദ്ധ്യം ലോകമാർക്കറ്റിൽ ചിത്രത്തിന് ഗുണം ചെയ്യുമെന്ന് പ്രജേഷ് സെൻ പറഞ്ഞു. പ്രമുഖ വിതരണ കനനികളായ യുഎഫ് ഒ, ഫാർ സ് ഫിലിംസ് എന്നിവരാണ് ഇന്ത്യയിലും ലോക രാജ്യങ്ങളിലും ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

eng­lish sum­ma­ry; Rock­etry The Numbi Effect

you may also like this video;

Exit mobile version