Site iconSite icon Janayugom Online

റോഹിങ്ക്യന്‍ വംശഹത്യ: മ്യാന്‍മറിന്റെ വാദങ്ങള്‍ യുഎന്‍ കോടതി തള്ളി

റോഹിങ്ക്യന്‍ വംശഹത്യ കേസില്‍ മ്യാന്‍മറിന്റെ വാദങ്ങള്‍ തള്ളി അന്താരാഷ്ട്ര നീതിന്യായ കോടതി. വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയവരെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് ആഫ്രിക്കന്‍ രാജ്യമായ ഗാമ്പിയ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു. ഗാമ്പിയ നല്‍കിയ കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്നായിരുന്നു മ്യാന്‍മറിന്റെ വാദം. എന്നാല്‍ 1948 ലെ വംശഹത്യ കണ്‍വെന്‍ഷനില്‍ ഒപ്പുവച്ച എല്ലാ രാജ്യങ്ങളും കോടതിയുടെ അധികാര പരിധിയില്‍ വരുമെന്ന് ബെഞ്ച് അധ്യക്ഷനായ ജോവാന്‍ ഡോനോഗ് പറഞ്ഞു.

മ്യാന്‍മറിന്റെ വാദങ്ങള്‍ തള്ളിയ സാഹചര്യത്തില്‍ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിലനില്‍ക്കും. കേസില്‍ അന്തിമ വിധിക്ക് വര്‍ഷങ്ങളെടുത്തേക്കും. റോഹിങ്ക്യന്‍ വംശഹത്യ കേസില്‍ അടിയന്തര നടപടികള്‍ കെെക്കൊള്ളണമെന്നാവശ്യപ്പെട്ടും കൂടുതല്‍ കൊലകളും തെളിവു നശിപ്പിക്കലും തടയുക എന്ന ലക്ഷ്യത്തോടെയുമാണ് കോടതിയെ സമീപിച്ചതെന്ന് ഗാമ്പിയ വ്യക്തമാക്കി.
2017 ല്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ സെെനിക നടപടിയില്‍ വംശഹത്യ നടത്തിയിട്ടുണ്ടെന്ന് യുഎന്‍ അന്വേഷണ സമിതി കണ്ടെത്തിയത്. എന്നാല്‍ യുഎന്‍ കണ്ടെത്തലുകള്‍ പക്ഷപാതപരമാണെന്ന് വിമര്‍ശിച്ച മ്യാന്‍മര്‍ വംശഹത്യ നടത്തിയെന്ന ആരോപണവും നിഷേധിച്ചു. 

Eng­lish Summary;Rohingya Geno­cide: UN Court Rejects Myan­mar’s Arguments
You may also like this video

Exit mobile version