ഡൽഹിയിലെ രോഹിണി കോടതിയിൽ സ്ഫോടനം നടത്തിയ കേസില്‍ അറസ്റ്റിലായ ഡിആര്‍ഡിഒ(ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന്) ശാസ്ത്രജ്ഞന് ഭരത് ഭൂഷണ് കടാരിയ (47) ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഹാന്‍ഡ് വാഷ് കുടിച്ചാണ് കടാരിയ ജീവനൊടുക്കാന്‍ ശ്രമിച്ചത്.
അബോധാവസ്ഥയിൽ കണ്ടെത്തിയതിനെത്തുടര്‍ന്ന് ജയില്‍ അധികൃതര്‍ കടാരിയയെ എയിംസില്‍ പ്രവേശിപ്പിച്ചു. അയൽവാസിയെ കൊലപ്പെടുത്തുന്നതിനാണ് കോടതിക്കുള്ളിൽ ഇയാൾ സ്ഫോടക വസ്തു വച്ചത്. ഡിസംബർ ഒൻപതിനായിരുന്നു സംഭവം. പൊട്ടിത്തെറിയിൽ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു. രണ്ട് ബാഗുകളുമായി കോടതിയിലെത്തിയ കടാരിയ, ബോംബ് സൂക്ഷിച്ചിരുന്ന ലാപ്ടോപ് ബാഗ് ഉപേക്ഷിച്ചാണു മടങ്ങിയത്. എന്നാല്‍, ബോംബ് നിര്‍മിച്ചതിലെ അപാകത കാരണം ഡിറ്റനേറ്റര്‍ മാത്രമാണ് പൊട്ടിത്തെറിച്ചത്. സിസിടിവി ദൃശ്യങ്ങളും കോടതി വളപ്പിലെത്തിയ കാറുകളുടെ വിശദാംശങ്ങളും പരിശോധിച്ചാണു പ്രതിയെ പിടികൂടിയത്.
English Summary:Rohini court blast: DRDO employee tries to commit suicide in jail
You may like this video also