Site icon Janayugom Online

നികുതി അടച്ചില്ല , നടൻ അമിതാഭ് ബച്ചന്റെ കാറും പിടിച്ചെടുത്തു

നടൻ അമിതാഭ് ബച്ചന്റെ പേരിലുള്ള ആഡംബര കാര്‍ കര്‍ണാടക മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. നികുതി അടക്കാത്തതിനാലാണ് കാര്‍ പിടിച്ചെടുത്തത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള റോള്‍സ് റോയിസ് കാറാണ് പിടിച്ചെടുത്തത്. 2019 ലാണ് ഈ കാര്‍ അമിതാഭ് ബച്ചന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അതേസമയം ഈ കാര്‍ ബംഗളൂരുവിലെ ഒരു വ്യവസായിക്ക് അമിതാഭ് ബച്ചന്‍ വിറ്റതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

സംവിധായകൻ വിധു വിനോദ് ചോപ്രയാണ് ബച്ചന് ഈ കാറ് സമ്മാനിച്ചത്. അമിതാഭിനോടൊപ്പം രണ്ടു സിനിമകൾ ചെയ്തതിനുശേഷമാണ് വിധു വിനോദ് ചോപ്ര റോൾസ് റോയിസ് അമിതാഭിന് സമ്മാനിച്ചത്. പിന്നീട് ബംഗളുരുവിലെ ഒരു വ്യവസായി വാങ്ങിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എത്ര തുകയ്ക്കാണ് അമിതാഭ് ബച്ചൻ കാർ വിറ്റതെന്ന കാര്യവും വെളിപ്പെടുത്തിയിരുന്നില്ല.

സൽമാൻ ഖാൻ എന്ന വ്യക്തിയാണ് ഇപ്പോൾ കാർ ഓടിക്കുന്നത്. കാറുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ ഇയാൾക്ക് കഴിഞ്ഞിട്ടില്ല. കൂടാതെ കാറിൻറെ ഇൻഷുറൻസ് ഇതുവരെ പുതുക്കിയിട്ടില്ലെന്നും രേഖകൾ പ്രകാരം കാർ ഇപ്പോഴും അമിതാഭ് ബച്ചൻറെ പേരിലാണ് ഉള്ളതെന്നും ട്രാൻസ്പോർട്ട് അഡീഷണൽ കമ്മീഷണർ നരേന്ദ്ര ഹോൽക്കർ അറിയിച്ചു.

Eng­lish sum­ma­ry; Rolls Royce Phan­tom Reg­is­tered in Amitabh Bachchan’s Name Seized By Trans­port Dept in Bengaluru

You may also like this video;

Exit mobile version