Site iconSite icon Janayugom Online

പള്ളിക്കുള്ളില്‍ റൊമാന്‍സ്, മതവികാരം വ്രണപ്പെടുത്തുന്നു; ജാന്‍വി കപൂര്‍ ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡിന് പരാതി

ജാന്‍വി കപൂര്‍ മലയാളിയായി വേഷമിടുന്ന ബോളിവുഡ് ചിത്രം പരം സുന്ദരിക്കെതിരെ ക്രിസ്ത്യന്‍ സംഘടന രംഗത്ത്. ജാന്‍വിയും, നായകന്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയും തമ്മില്‍ പള്ളിയ്ക്കുള്ളില്‍ വെച്ചുള്ള റൊമാന്‍സ് രംഗമാണ് സംഘടനയെ ചൊടിപ്പിച്ചത്. ട്രെയ് ലറിലെ രംഗത്തെ ചോദ്യം ചെയ്തും സിനിമിയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടും സംഘടന സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചു വാച്ച് ഡോഗ് എന്ന സംഘടനയാണ് സെന്‍ട്രല്‍ ഫിലിം ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് പരാതി നല്‍കിയത്.

മുംബൈ പൊലീസിനും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിനും മഹാരാഷ്ട്രാ സര്‍ക്കാരിനും പരാതി കൈമാറി. രംഗം ചിത്രത്തില്‍നിന്നും പ്രൊമോഷണല്‍ വീഡിയോകളില്‍നിന്നും ഒഴിവാക്കിയില്ലെങ്കില്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. പള്ളി ക്രിസ്ത്യാനികളുടെ പുണ്യമായ ആരാധനാലയമാണ്. 

അതിനെ അനുചിതമായ ഉള്ളടക്കങ്ങള്‍ ചിത്രീകരിക്കാനുള്ള വേദിയാക്കരുത്. രംഗം ആരാധനാലയത്തിന്റെ ആത്മീയ വിശുദ്ധിയെ കളങ്കപ്പെടുത്തുക മാത്രമല്ല, കത്തോലിക്കാ സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുന്നു സംഘടന ആരോപിച്ചു. അഭിനേതാക്കള്‍ക്കും സംവിധായകനുമെതിരേ കേസെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. 

Exit mobile version