Site iconSite icon Janayugom Online

ഛേത്രിക്കു മുമ്പില്‍ റൊണാള്‍ഡോയും മെസിയും

സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്ഥാനെതിരെ ഹാട്രിക് നേടിയ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി ഗോള്‍വേട്ട തുടരുകയാണ്. നിലവില്‍ ലോക ഗോള്‍വേട്ടക്കാരില്‍ നാലാമനാണ് ഛേത്രി. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (123), മുന്‍ ഇറാന്‍ താരം അലി ദേയി (109), അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി (103) എന്നിവരാണ് ഛേത്രിക്കു മുമ്പിലുള്ളത്. സജീവ ഫുട്ബോളില്‍ അലി ദേയി നിലവിലില്ലാത്തതുകൊണ്ട് താരത്തെ മറികടക്കാന്‍ ഛേത്രിക്ക് അവസരമുണ്ട്. 138 മത്സരങ്ങളില്‍ നിന്നായി 90 ഗോളുകളാണ് ഛേത്രി ഇന്ത്യക്കായി നേടിയത്. 

ഇതോടെ, ഏഷ്യന്‍ കളിക്കാരില്‍ മലേഷ്യയുടെ മൊഖ്താര്‍ ദഹാരിയെ (89 ഗോള്‍) പിന്തള്ളി ഗോള്‍ വേട്ടയില്‍ ഛേത്രി രണ്ടാം സ്ഥാനത്തെത്തി. അലി ദേയിയാണ് ഈ പട്ടികയില്‍ ഒന്നാമത്. സജീവ ഫുട്ബോളില്‍ തുടരുന്ന താരങ്ങളിലാകട്ടെ ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ലയണല്‍ മെസിയും മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്. എന്നാല്‍ കളിച്ച മത്സരങ്ങളും ഗോള്‍ ശരാശരിയും നോക്കുമ്പോള്‍ മെസിയും റൊണാള്‍ഡോയുമെല്ലാം ഛേത്രിക്കു പിന്നില്‍ നില്‍ക്കേണ്ടിവരും. എ­ന്നാല്‍ ഇതുവരെയും ലോകകപ്പ് കളിക്കാന്‍ ഇന്ത്യന്‍ ടീമിനൊപ്പം ഛേത്രിക്കും അവസരമൊരുങ്ങിയിട്ടില്ല. നിലവില്‍ 38 വയസുള്ള ഛേത്രി അടുത്ത ലോകകപ്പിനു മുമ്പ് വിരമിക്കാന്‍ സാധ്യതയുണ്ട്. 

Eng­lish Summary:Ronaldo and Mes­si before Chhetri

You may also like this video

Exit mobile version