Site iconSite icon Janayugom Online

റൊണാള്‍ഡോ സൗദിയില്‍ തുടര്‍ന്നേക്കും; അല്‍ നസറില്‍ കരാര്‍ പുതുക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബ് അല്‍ നസറുമായുള്ള കരാര്‍ പുതുക്കിയേക്കും. ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ജൂണിലാണ് റൊണാള്‍ഡോയുടെ അല്‍ നസറുമായുള്ള കരാര്‍ അവസാനിക്കുന്നത്. 

2023 ജനുവരിയിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് സൗദി പ്രോ ലീഗ് ക്ലബ് അല്‍ നസറിലെത്തിയത്. 1749 കോടി രൂപയാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന്റെ വാര്‍ഷിക പ്രതിഫലം. അടുത്തിടെ 40 വയസ് തികഞ്ഞെങ്കിലും ഇപ്പോഴും റൊണാള്‍ഡോ മികച്ച പ്രകടനമാണ് നടത്തുന്നത്. സീസണില്‍ 26 മത്സരങ്ങളില്‍ 24 ഗോള്‍ സ്വന്തമാക്കി. നാല് അസിസ്റ്റും പോര്‍ച്ചുഗീസ് ഇതിഹാസത്തിന്റെ പേരിനൊപ്പമുണ്ട്. അല്‍ നസറിനായി ആകെ 90 മത്സരങ്ങളില്‍ നേടിയത് 82 ഗോളും 19 അസിസ്റ്റും. കരിയറില്‍ 924 ഗോളുകളാണ് റൊണാള്‍ഡോ ആകെ നേടിയിട്ടുള്ളത്. 

Exit mobile version