Site iconSite icon Janayugom Online

റൊണാള്‍ഡോയെ സൈഡ് ബെഞ്ചിലിരുത്തി; പരിശീലക സ്ഥാനമൊഴിഞ്ഞ് ഫെര്‍ണാണ്ടോ സാന്റോസ്

ഖത്തര്‍ ലോകകപ്പില്‍ ക്വാ­­­­ര്‍ട്ടറില്‍ മൊറോക്കൊയോട് തോറ്റ് പുറത്തായതിന് പിന്നാലെയുള്ള വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ പോര്‍ച്ചുഗല്‍ പരിശീലക സ്ഥാനം രാജിവച്ച് ഫെര്‍ണാണ്ടോ സാന്റോസ്. റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്തതിന് തുടര്‍ന്ന് വ്യാപക പ്രതിഷേധം സാന്റോസ് നേ­രിട്ടിരുന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ പരാജയം ആരാധകരില്‍ കടുത്ത രോഷം കൂടി സൃഷ്ടിച്ചതിന് പിന്നാലെയാണ് സാന്റോസിന്റെ പടിയിറക്കം. 

പ്രീക്വാര്‍ട്ടറിന് പിന്നാലെ ക്വാര്‍ട്ടറിലും റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയ സാന്റോസിന്റെ തീരുമാനത്തോട് പലരും യോജിച്ചിരുന്നില്ല. തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പോര്‍ച്ചുഗലിന്റെ ഇതിഹാസതാരം ലൂയിസ് ഫിഗോ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ക്രിസ്റ്റ്യാനോയെ ബെ­­­­ഞ്ചിലിരുത്തിയത് തെറ്റായിപ്പോയെന്നും അതിന്റെ ഉത്തരവാദിത്തത്തി­ല്‍ നിന്ന് പരിശീലകനും ടീം മാനേജ്‌മെന്റിനും മാറിനില്‍ക്കാനാകില്ലെ­ന്നും ഫിഗോ തുറന്നടിച്ചിരുന്നു. 68 വയസുകാരനായ സാന്റോസ് 2014 ഒക്ടോബറിലാണ് പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. യൂറോ 2016ലും തുടര്‍ന്ന് 2019ലെ നേഷന്‍സ് ലീഗ് ക്യാമ്പയ്‌നിലും പോര്‍ച്ചുഗലിനെ വിജയത്തിലേക്ക് നയിച്ചത് സാന്റോസാണ്.

Eng­lish Summary:Ronaldo was put on the side bench; Fer­nan­do San­tos resigns as coach
You may also like this video

Exit mobile version