നിയന്ത്രണങ്ങളോട് റൂട്ട് മാര്‍ച്ച് നടത്താമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് ആര്‍എസ്എസ്. ഇതോടെ തമിഴ് നാട്ടില്‍ നടത്തുവാനിരുന്ന റൂട്ട് മാര്‍ച്ചില്‍ നിന്നും ആര്‍എസ്എസ് പിന്മാറി.മൈതാനമോ സ്റ്റേഡിയമോ പോലുള്ള കോമ്പൗണ്ടഡ് പരിസരത്ത് മാത്രം റൂട്ട് മാര്‍ച്ച് നടത്താമെന്ന് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.റൂട്ട് മാര്‍ച്ച് നാളെ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
എന്നാല്‍ ഇതിന് പിന്നാലെ ആണ് റൂട്ട് മാര്‍ച്ച് നടത്തേണ്ടെന്ന് തീരുമാനിച്ചത്. ഹൈക്കോടതി ഉത്തരവ് അംഗീകരിക്കാനാകില്ല എന്നും ഇതിനെതിരെ അപ്പീല്‍ പോകുമെന്നും ആര്‍ എസ് എസ് പ്രസ്താവനയില്‍ പറഞ്ഞു. ഞായറാഴ്ച തമിഴ്നാട്ടില്‍ ഉടനീളം 44 സ്ഥലങ്ങളില്‍ മാര്‍ച്ച് നടത്താനാണ് ഹൈക്കോടതി ആര്‍ എസ് എസിന് ഉപാധികളോടെ അനുമതി നല്‍കിയത്.നേരത്തെ മാര്‍ച്ചിന് ഡി എം കെ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.ആര്‍ എസ് എസ് ആവശ്യപ്പെട്ട 50 സ്ഥലങ്ങളില്‍ മൂന്നിടത്ത് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ മാര്‍ച്ചിന് അനുമതി നല്‍കിയത്.
ആര്‍ എസ് എസ് മാര്‍ച്ച് സമാധാനപരമായി നടത്തണം എന്നും അല്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്നും കോടതി പറഞ്ഞു. രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍, പൊള്ളാച്ചി, നാഗര്‍കോവില്‍ എന്നിവയുള്‍പ്പെടെ ആറ് സ്ഥലങ്ങളില്‍ മാര്‍ച്ചിന് കോടതി അനുമതി നിഷേധിച്ചിരുന്നു.ഒക്ടോബര്‍ രണ്ടിന് കോടതി അനുമതി നല്‍കിയിട്ടും തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.
പ്രാദേശിക ക്രമസമാധാന സാഹചര്യങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കണം അനുമതി നല്‍കേണ്ടത് എന്ന് ഡി ജി പി, പൊലീസ് സൂപ്രണ്ടുമാര്‍ക്കും പൊലീസ് കമ്മീഷണര്‍മാര്‍ക്കും അയച്ച സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരുന്നു.ദീപാവലിക്ക് ഒരു ദിവസം മുമ്പ് കോയമ്പത്തൂരില്‍ നടന്ന കാര്‍ സ്ഫോടനത്തില്‍ ജമീഷ മുബിന്‍ എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. വന്‍ നാശനഷ്ടങ്ങള്‍ വരുത്താന്‍ മുബിന് പദ്ധതിയുണ്ടെന്ന ആശങ്കയ്ക്കിടെ ദേശീയ അന്വേഷണ ഏജന്‍സിയാണ് കേസ് അന്വേഷിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തെ തുടര്‍ന്ന് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ട് എന്ന് സംസ്ഥാനം കോടതിയെ അറിയിച്ചിരുന്നു.
English Summary:
Root march against restrictions; RSS defies court verdict
You may also like this video: