പരമ്പരാഗത മേഖലയായ കയർ മേഖലയിലും കൂടുതൽ മുന്നേറ്റം ലക്ഷ്യമിട്ട് ഇടത് സർക്കാർ. കയർ കോൺക്ലേവിന് നാളെ ആലപ്പുഴയിൽ തുടക്കം. കയർ മേഖലയെ കൂടുതൽ ഉയരങ്ങളിലേക്കെത്തും വിധത്തിലുള്ള ഭാവി പദ്ധതികൾ ഉരുത്തിരിയാൻ ഈ കോൺക്ലേവ് സഹായകമാകുമെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു. ട്രേഡ് യൂണിയൻ പ്രതിനിധികളും കയർ സഹകരണ സംഘം പ്രതിനിധികളും മന്ത്രിമാരും എംഎൽഎമാരുമുൾപ്പെടെ നാളെ കോൺക്ലേവിൽ പങ്കെടുക്കും.
പരമ്പരാഗത മേഖലയെ കൈപിടിച്ചുയർത്തുക എന്നത് ഇടത് സർക്കാരിന്‍റെ പ്രഖ്യാപിത നയമാണ്. ഈ നയം നടപ്പിലാക്കുന്നതിനായി നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുമുണ്ട്. കയർമേഖലയുടെ പുനരുദ്ധാരണത്തിനായി മാത്രം 2021 മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ 440 കോടി രൂപ സംസ്ഥാന സർക്കാർ ചിലവഴിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

