Site icon Janayugom Online

റോട്ടറി ആലപ്പി ഗ്രേറ്റർ ഭാരവാഹികൾ സ്ഥാനമേറ്റു

ആലപ്പുഴ: റോട്ടറി ക്ലബ് ഓഫ് ആലപ്പി ഗ്രേറ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങുകളും സേവനപദ്ധതികളുടെ ഉദ്ഘാടനവും നടന്നു. ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമൂട് ഇതോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡണ്ട് കേണൽ സി വിജയകുമാർ അധ്യക്ഷത വഹിച്ചു. കൃഷ്ണൻ ജി നായർ മുഖ്യപ്രഭാഷണം നിർവഹിച്ചു.

റോട്ടറി അസിസ്റ്റന്റ് ഗവർണർ കെ ജി ഗിരീശൻ റോജസ് ജോസ്, സുവി വിദ്യാധരൻ, പ്രദീപ് കൂട്ടാല, ഗോപകുമാർ ഉണ്ണിത്താൻ, ജോസ് എബ്രഹാം, ഗോപാൽ ഗിരീശൻ, ജിൻസി റോജസ്, രമാ വിജയകുമാർ, രാജീവ് വാര്യർ, ജോമോൻ കണ്ണാട്ട് മഠം, കെ എൽ മാത്യു, സിബി ഫ്രാൻസീസ്, ലോബി വിദ്യാധരൻ, ഒ എം ഷഫീക്, ഷാജി മൈക്കിൾ, നസീർ പുന്നക്കൽ, ഫിലിപ്പോസ് തത്തംപള്ളി, ബോബൻ വർഗീസ്, ജി പത്മകുമാർ, ജോസഫ് മാത്യു, മേജർ രവീന്ദ്രൻ പിള്ള, ഡോ. ലക്ഷ്മി ഗോപകുമാർ, ശ്രീജ ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Exit mobile version