Site iconSite icon Janayugom Online

റോ​യി വ​യ​ലാ​ട്ടി​ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ലെ ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ലെ പോ​ക്‌​സോ കേ​സി​ല്‍ ഹോ​ട്ട​ലു​ട​മ റോ​യി വ​യ​ലാ​ട്ടി​ന്‍റെ​യും കൂ​ട്ടാ​ളി​ക​ളു​ടെ​യും മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. അതേസമയം ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യാ​ല്‍ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നീ​ക്കം. അ​ന്വേ​ഷ​ണ​വു​മാ​യി റോ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ര​ണ്ടാം പ്ര​തി സൈ​ജു ത​ങ്ക​ച്ച​നെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​യാ​ളി​ല്‍നി​ന്നു നി​ര്‍​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. മൂ​ന്നാം പ്ര​തി​യാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ഞ്ജ​ലി ഇ​പ്പോ​ഴും ഒളിവിലാണ്.

ഇ​വ​രെ ക​ണ്ടെ​ത്താ​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 2021 ഒ​ക്‌​ടോ​ബ​ര്‍ 20‑ന് ​റോ​യി വ​യ​ലാ​ട്ടി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി​യും ഇ​വ​രു​ടെ 17കാ​രി മ​കളെയും റോ​യി ലൈം​ഗി​കാ​മാ​യി ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. റോ​യി പീ​ഡി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ര​ണ്ടാം​പ്ര​തി സൈ​ജു ത​ങ്ക​ച്ച​നും മൂ​ന്നാം പ്ര​തി അ​ഞ്ജ​ലി​യും മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യെ​ന്നും പരാതിയിലുണ്ട്.

Eng­lish Summary:Roy Vay­alat antic­i­pa­to­ry bail will be con­sid­ered today
You may also like this video

Exit mobile version