Site icon Janayugom Online

വാതുവയ്പുകാര്‍ തന്നെ സമീപിച്ചതായി റോയല്‍ ചലഞ്ചേഴ്സ് താരം

RC

വാതുവയ്പുകാര്‍ തന്നെ സമീപിച്ചതായി ബിസിസിഐയെ അറിയിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പേസര്‍ മുഹമ്മദ് സിറാജ്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിലെ വിവരങ്ങളാണ് വന്നയാള്‍ ചോദിച്ചതെന്നാണ് സിറാജ് വെളിപ്പെടുത്തിയത്.

അവസാന മത്സരത്തില്‍ ബാംഗ്ലൂര്‍ തോറ്റ ശേഷം തനിക്ക് ഒരുപാട് പണം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ടീമിലെ വിവരം തേടി ഒരാള്‍ സിറാജിനെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്. സിറാജ് ഉടന്‍ തന്നെ ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗത്തെ വിവരം അറിയിച്ചു. സിറാജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഹൈദരാബാദില്‍ നിന്നുള്ള ഒരു ഡ്രൈവറാണ് ഇയാള്‍. അതേസമയം വാതുവയ്പ് സംഘത്തിലെ ആളല്ല ഇയാള്‍ എന്നാണ് സൂചന. വാതുവയ്പ് കേസില്‍ എസ് ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത ചാന്ദില എന്നിവര്‍ അറസ്റ്റിലായതിന് പിന്നാലെ കര്‍ശന നടപടികളാണ് ബിസിസി കൈക്കൊണ്ടിട്ടുള്ളത്. വാതുവയ്പുമായി ബന്ധപ്പെട്ട് ഓരോ ടീമിനും ഓരോ എസിയു ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ കളിക്കാര്‍ക്കൊപ്പം താമസിച്ച്‌ അവരെ നിരീക്ഷിക്കും. 

Eng­lish Sum­ma­ry: Roy­al Chal­lengers star says revelation

You may also like this video

Exit mobile version