Site iconSite icon Janayugom Online

യാത്രക്കാരെ കയറ്റാതെ പറന്ന സംഭവം; ഗോ ഫസ്റ്റിന് 10 ലക്ഷം പിഴ

ബെംഗളൂരു വിമാനത്താവളത്തില്‍നിന്ന് യാത്രക്കാരെ കയറ്റാതെ പറന്ന സംഭവത്തില്‍ ഗോ ഫസ്റ്റ് വിമാനക്കമ്പനിക്ക് പിഴ. 10 ലക്ഷം രൂപയാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) ഗോ ഫസ്റ്റ് വിമാനക്കമ്പനിക്ക് ചുമത്തിയത്. ബെംഗളൂരു — ഡല്‍ഹി വിമാനമാണ് 55 യാത്രക്കാരെ കയറ്റാതെ പറന്നത്. ജനുവരി ഒന്‍പതിന് ആണ് സംഭവം. സംഭവത്തില്‍ ഡിജിസിഎ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് വിമാനക്കമ്പനി നല്‍കിയ മറുപടി വിശദമായി പരിശോധിച്ചശേഷമാണ് പിഴ ചുമത്തിയത്.

വിമാനത്തില്‍ യാത്രക്കാരെ കയറ്റുന്നത് സംബന്ധിച്ച് ജീവനക്കാരും വിമാനത്താവള ടെര്‍മിനല്‍ കോ-ഓര്‍ഡിനേറ്ററും തമ്മില്‍ ആശയവിനിമയം നടത്തുന്നതിലുണ്ടായ വീഴ്ച അടക്കമുള്ളവ മൂലമാണ് യാത്രക്കാരെ കയറ്റാതെ പോകേണ്ടിവന്നതെന്ന് ഗോ ഫസ്റ്റ് വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് അടക്കമുള്ളവ വേണ്ടരീതിയില്‍ ക്രമീകരിക്കുന്നതില്‍ വിമാനക്കമ്പനിയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ഡിജിസിഎ കണ്ടെത്തി. ചട്ടലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്.

Eng­lish Sum­ma­ry: Rs 10 lakh penal­ty on Go First for leav­ing behind 55 pas­sen­gers in Bengaluru
You may also like this video

Exit mobile version