Site iconSite icon Janayugom Online

തമിഴ്നാട്ടില്‍ വീട്ടമ്മമാർക്ക് മാസ ശമ്പളം 1000 രൂപ; സെപ്റ്റംബര്‍ 15 മുതൽ നടപ്പാക്കും

തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് 1000 രൂപ മാസ ശമ്പളം നൽകുന്നതിന് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സെപ്തംബർ 15 മുതൽ ശമ്പളവിതരണം നടപ്പാക്കാനാണ് തീരുമാനം. റേഷൻ കാർഡിൽ പേരുള്ള, മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലാത്തവർക്കാണ് വേതനം നൽകുക.
സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര, പാൽ വില കുറയ്ക്കൽ, ദളിതർക്കും ട്രാൻസ്ജെൻഡറുകൾക്കുമായി ക്ഷേമപദ്ധതികൾ, വീട്ടമ്മമാർക്ക് ശമ്പളം തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ നടത്തിയിരുന്നു. ഇതിൽ പലതും അധികാരത്തിലേറിയതിന് പിന്നാലെ സ്റ്റാലിൻ നടപ്പിലാക്കിത്തുടങ്ങി. ഡിഎംകെ സർക്കാർ മൂന്നാം വർഷം പിന്നിട്ട വേളയിലാണ് വീട്ടമ്മമാർക്കുള്ള ശമ്പളമെന്ന വാഗ്ദാനം സ്റ്റാലിൻ നടപ്പിലാക്കുന്നത്.

eng­lish sum­ma­ry; Rs 1000 per month for house­wives in Tamil Nadu; It will be imple­ment­ed from Sep­tem­ber 15
you may also like this video;

Exit mobile version