Site iconSite icon Janayugom Online

6266 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ ഇപ്പോഴും പ്രചാരത്തില്‍; ആർ ബി ഐ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രണ്ട് വർഷം മുൻപ് പിൻവലിച്ച 2000 രൂപ നോട്ടുകൾ ഇപ്പോഴും പ്രചാരത്തിലുണ്ടെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ. 6266 കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് നിലവിൽ പ്രചാരത്തിലുള്ളത്. 2023 മേയ് 19‑നാണ് ആർ ബി ഐ 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചത്.

ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ 2023 മേയ് 19ന് 3.56 ലക്ഷം കോടി രൂപയായിരുന്നു 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം. എന്നാൽ പിൻവലിക്കൽ പ്രഖ്യാപിച്ചു കഴിഞ്ഞ ശേഷം 2025 ഏപ്രിൽ മുപ്പതിലെ കണക്കുകൾ പ്രകാരം 6,266 കോടി രൂപയായി കുറഞ്ഞുവെന്ന് ആർ ബി ഐ വ്യക്തമാക്കി. ഇതോടെ 2023 മെയ് 19വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപയുടെ നോട്ടുകളുടെ 98.24 ശതമാനവും തിരിച്ചെത്തിയതായും ആർ ബി ഐ പറഞ്ഞു.

Exit mobile version