Site iconSite icon Janayugom Online

ജ്യൂസ് വില്‍പ്പനക്കാരന് 7.8 കോടി രൂപയുടെ ആദായനികുതി നോട്ടീസ്; ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

യുപിയിലെ അലിഗഡ് സ്വദേശിയ്ക്ക് 7.8 കോടി രൂപയുടെ ആദായനികുതി നോട്ടീസ്. ദിവസവും 500 രൂപയ്ക്ക് കച്ചവടം നടത്തുന്ന റയീസ് അഹമ്മദിനാണ്(35) നോട്ടീസാണ് ലഭിച്ചത്. അലിഗഡിലെ സിവില്‍ കോടതിക്ക് സമീപം സീസണല്‍ ജ്യൂസ് കാര്‍ട്ട് നടത്തുകയാണ് റയീസ്. കൊറിയര്‍ വഴി നോട്ടീസ് ലഭിച്ചപ്പോള്‍ പരിചയത്തിലുള്ള അഭിഭാഷകന്റെ സഹായത്തോടെ വായിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് വിശദീകരണം തേടി പ്രാദേശിക നികുതി ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍ ഇയാളുടെ പാന്‍ നമ്പര്‍ വലിയ തോതിലുളള ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു.

എന്നാല്‍ സാധാരണക്കാരനായ തനിക്ക് വലിയ തുകയുടെ ഇടപാടുകള്‍ ഒന്നുംതന്നെയില്ലെന്നായിരുന്നു റയീസിൻറെ നിലപാട്. തന്റെ പാന്‍കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കാണിച്ച് റയീസ് സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ഔദ്യോഗിക അന്വേഷണത്തിന് കോടതി ഉത്തരവിട്ടു.

Exit mobile version