ട്രെയിനില്‍ ഒരു കപ്പ് ചായയ്ക്ക് യാത്രക്കാരന്‍ നല്‍കേണ്ടിവന്നത് 70 രൂപ. ഡല്‍ഹി- ഭോപ്പാല്‍ ജനശതാബ്ധി എക്സ്പ്രസിലെ യാത്രക്കാരനാണ് വെറും ഒരു കപ്പ് ചായയ്ക്ക് ഇത്രയും വലിയ വില നല്‍കേണ്ടിവന്നത്. ജൂണ്‍ 28ന് നടത്തിയ ട്രെയിന്‍ യാത്രയ്ക്കിടെയാണ് സംഭവം. ചായയുടെ വില 20 രൂപയാണ്. സര്‍വീസ് ചാര്‍ജ്ജായി അധികൃതര്‍ 50 രൂപ ഈടാക്കിയിട്ടുണ്ടെന്നും ഇദ്ദേഹം പങ്കുവച്ച ബില്ലില്‍ വ്യക്തമാകുന്നുണ്ട്.
അതേസമയം അധിക തുക ഈടാക്കിയതല്ലെന്നും തെറ്റിപ്പോയതല്ലെന്നും റയില്‍വേ അധികൃതര്‍ അറിയിച്ചു. 2018ലെ ഇന്ത്യന്‍ റയില്‍വേയുടെ സര്‍ക്കുലര്‍ പ്രകാരം, രാജധാനി, ശതാബ്ധി,ദുരന്തോ എക്സ്പ്രസില്‍ ബുക്ക് ചെയ്തിട്ടില്ലാത്തപക്ഷം ഭക്ഷണം ഓഡര്‍ ചെയ്യുന്നതിന് 50 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്നും അത് ഒരു കപ്പ് ചായയാണെങ്കില്‍പ്പോലും മാറ്റമുണ്ടാകില്ലെന്നും റയില്‍വേ വ്യക്തമാക്കി.
രാജധാനി, ശതാബ്ധി എക്സ്പ്രസുകളില്‍ ഫുഡ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് നിര്‍ബന്ധമാണെന്നും റയില്‍വേ പറയുന്നു.
English Summary: Rs 70 for a cup of tea on train: Railways says it was not a mistake
You may like this video also