Site iconSite icon Janayugom Online

രൂപ കൂപ്പുകുത്തി ; ഡോളറിനെതിരെ 85 കടന്നു

ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല റെക്കോഡ് ഇടിവില്‍. 19 പൈസയുടെ നഷ്ടത്തോടെ 85.13 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയത്. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചതും വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും രൂപയുടെ മൂല്യത്തെ ബാധിച്ചു.
അതേസമയം തുടർച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയിൽ കനത്ത ഇടിവുണ്ടായി. 

ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ ബിഎസ്ഇ സെൻസെക്സ് ആയിരത്തിലേറെ പോയിന്റ് ഇടിഞ്ഞു. ഒടുവില്‍ അല്പം തിരിച്ചുകയറി 79,218.05 പോയിന്റില്‍ വ്യാപാരം നിര്‍ത്തി. 964.16 പോയിന്റ് നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി 247.15 പോയിന്റ് ഇടിവ് രേഖപ്പെടുത്തി 23,951.70 ലും വ്യാപാരം അവസാനിപ്പിച്ചു. 

Exit mobile version